മല്ലപ്പള്ളി: മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി നിർമലപുരവും സമീപ പ്രദേശങ്ങളും. കഴിഞ്ഞ ദിവസങ്ങളിൽ മാരങ്കുളം, നിർമലപുരം, പ്രിയദർശിനി കോളനി എന്നിവിടങ്ങളിൽ മോഷ്ടാക്കളുടെ ശല്യം കാരണം ജനങ്ങൾ ഭീതിയിലാണ്. രാത്രി ഏഴിനുശേഷം പ്രദേശത്ത് വീടുകളുടെ വാതിലുകൾ ചവിട്ടിത്തുറക്കാൻ ശ്രമം നടന്നു. നിർമലപുരത്ത് നിരവധി വിടുകളിൽ ഇത് ആവർത്തിച്ചതോടെ ബഹളംവെച്ച് ആളുകൾ സംഘടിച്ചു. ഇതോടെ മോഷ്ടാക്കൾ ഓടിമറഞ്ഞതായും പ്രദേശവാസികൾ പറയുന്നു.
നിരന്തരമായി ഈ പ്രദേശങ്ങളിൽ വീടുകൾക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.