നാദാപുരം: കല്ലാച്ചിയിൽ വെള്ളിയാഴ്ച പുലർച്ച നടന്ന മോഷണത്തിൽ കടയിലുണ്ടായിരുന്ന പണവും കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കും നഷ്ടമായി. കല്ലാച്ചി-നാദാപുരം സംസ്ഥാന പാതയിൽ പ്രവർത്തിക്കുന്ന പെരുവങ്കരയിലെ മുഹമ്മദിന്റെ ഒ.പി റെക്സിൻ കടയിലാണ് മോഷണം നടന്നത്. കടയുടെ ഭിത്തിയിൽ വിള്ളലുണ്ടാക്കി അകത്തുകടന്ന മോഷ്ടാക്കൾ 7000 രൂപയും സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കും കൊണ്ടുപോയി.
കടയുടെ പിന്നിൽ സി.സി.ടി.വി കാമറകൾ ഉണ്ടായിരുന്നു. ഇവ മറച്ചുവെച്ചാണ് മോഷണം നടത്തിയത്. രാവിലെ ഭിത്തി പൊളിഞ്ഞനിലയിൽ കണ്ട നാട്ടുകാർ കടയുടമയെ വിവരം അറിയിക്കുകയായിരുന്നു. ഉടമ കടയിലെത്തി പരിശോധിച്ചപ്പോഴാണ് മേശക്കുള്ളിൽ സൂക്ഷിച്ച പണവും സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കും നഷ്ടമായതായി വ്യക്തമായത്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.