തിരൂരങ്ങാടി: മൊബൈൽഫോൺ ഷോപ്പിൽ നടത്തിയ മോഷണക്കേസിൽ രാജസ്ഥാൻ സ്വദേശികളായ ലക്ഷ്മൺ (30), മനോജ് ചാർപോട്ട (27) എന്നിവരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കടയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന് എണ്ണായിരത്തിലേറെ രൂപയുടെ വസ്തുക്കൾ കവർന്നിരുന്നു.
പ്രതികളുടെ കൈകളിൽ പച്ച കുത്തിയതായി സി.സി.ടി.വിയിൽ കണ്ടിരുന്നു. പച്ചകുത്തിയവർക്കായി ഇത്തരം ആളുകൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പൊലീസ് അന്വേഷിച്ചപ്പോൾ പടിക്കലിലെ മാർബിൾ കടയിൽ ഇവർ ജോലി ചെയ്യുന്നതായി കണ്ടെത്തി. താമസിക്കുന്ന പടിക്കലിലെ ക്വാർട്ടേഴ്സിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.