ഷൊർണൂർ: അടുത്തിടെ ഷൊർണൂരിലും പരിസരങ്ങളിലും ആവർത്തിക്കുന്ന മോഷണങ്ങളിൽ ലഹരി മാഫിയക്ക് പങ്കെന്ന് നാട്ടുകാർ. പൊലീസിന്റെ പിടിയിലായവർക്കെല്ലാം ഇത്തരത്തിൽ ബന്ധങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ട് ദിവസം മുമ്പ് ചുടുവാലത്തൂർ ശിവക്ഷേത്ര പരിസരത്തെ വീടിന്റെ വാതിലുകൾ പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നിരുന്നു.തൊട്ടടുത്ത വീട്ടിലെ അലാറം മുഴങ്ങി വീട്ടുകാർ എഴുന്നേറ്റതോടെ രക്ഷപ്പെടുകയായിരുന്നു. കൊച്ചിപ്പാലത്തിന്റെ സമീപത്തെ പെട്ടിക്കട കുത്തിത്തുറന്ന് അടുത്ത ദിവസങ്ങളിലായി രണ്ട് തവണയാണ് മോഷണം നടത്തിയത്. ഷൊർണൂർ റെയിൽവെ സ്റ്റേഷന്റെയും മറ്റും പരിസരത്തുനിന്ന് ബൈക്കുകൾ മോഷണം പോകുന്നതും പതിവാണ്. മലപ്പുറം അരീക്കോട് സ്വദേശി അനിൽകുമാറിനെ (കാർലോസ്-60) വളാഞ്ചേരിയിൽ പൊലീസ് പിടിച്ചപ്പോഴാണ് ഷൊർണൂരിലെ മോഷണമറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വല്ലപ്പുഴ കുറുവട്ടൂർ സ്വദേശികളായ തെച്ചിക്കാട്ടിൽ ജിതിൻ (22), കാളൻതൊടി പറമ്പിൽ സുധീഷ് (23), പുളിമ്പാലക്കൽ ശങ്കർ ദേവ് (22) എന്നിവർ പിടിയിലാകുന്നത്. ലഹരി വാങ്ങാൻ പണത്തിനായി നടത്തുന്ന മോഷണങ്ങളാണ് ഇവയെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.