കോട്ടയം: റസ്റ്റാറന്റിൽനിന്ന് പണം മോഷ്ടിച്ച മുൻ ജീവനക്കാരൻ അറസ്റ്റിൽ. തൃക്കൊടിത്താനം കോട്ടമുറി ഇരിപ്പിക്കൽ ശ്രീജുവിനെയാണ് (25) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം നാട്ടകം ഭാഗത്തുള്ള 'സാപ് ഇൻ' റസ്റ്റാറന്റിൽ കയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണവും സമീപത്തെ മാടക്കടയിലെ പണവും വില്പനക്കായി സൂക്ഷിച്ചിരുന്ന ബീഡിയും സിഗരറ്റും ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നു.
മുൻജീവനക്കാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. പ്രതി ഈ റസ്റ്റാറന്റിൽ അഞ്ചു മാസം മുമ്പു ജോലി ചെയ്തിരുന്നു. എസ്.എച്ച്.ഒ ജിജു ടി. ആർ, സി.പി.ഒമാരായ സതീഷ്, സലമോൻ, തോമസ് സ്റ്റാൻലി, ലൂയിസ് പോള്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.