കോതമംഗലം: ഊന്നുകല്ലിൽ വീട്ടിൽനിന്ന് സ്വർണം കവർന്ന മോഷ്ടാക്കൾ പിടിയിൽ.കണ്ണൂർ കണ്ണങ്കരി അരവഞ്ചാലിൽ താമസിക്കുന്ന തേനി അല്ലിനഗർ കോളനി സ്വദേശി മണികണ്ഠൻ (32), ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ഭാഗത്ത് വാടകക്ക് താമസിക്കുന്ന തേനി അങ്കൂർപാളയം സ്വദേശി സുരേഷ് (28) എന്നിവരാണ് ഊന്നുകൽ പൊലീസിന്‍റെ പിടിയിലായത്.
ജൂലൈ 12ന് കവളങ്ങാട്ടുള്ള വീട്ടിലാണ് മോഷണം നടന്നത്.ഉറങ്ങുകയായിരുന്ന 70കാരിയുടെ കഴുത്തിൽക്കിടന്ന മൂന്നു പവന്‍റെ മാലയാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് പ്രതികൾ ഒളിവിൽ പോയി.
മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ ഒ.എ. സുനിൽ, എസ്.ഐ രാജേഷ്, എ.എസ്.ഐമാരായ പി.എസ്. സുധീഷ്, ജയകുമാർ, ബിജു ജോൺ സി.പി.ഒ പി.എൻ. ആസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.