പാണ്ടിക്കാട്: മാല മോഷണ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ എട്ട് വർഷത്തിന് ശേഷം മൈസൂരുവിൽനിന്ന് പാണ്ടിക്കാട് പൊലീസ് പിടികൂടി. ചെമ്പ്രശ്ശേരി വട്ടുണ്ട സ്വദേശി എരഞ്ഞിപാലത്തിങ്ങൽ അനൂപിനെയാണ് (35) സ്റ്റേഷൻ ഹൗസ് ഓഫിസർ പി. റഫീഖിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മഞ്ചേരി, പെരിന്തൽമണ്ണ, മേലാറ്റൂർ തുടങ്ങിയ സ്റ്റേഷനുകളിൽ മാല മോഷണം ഉൾെപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് അനൂപ്. 2013ൽ അടിപിടിക്കേസിൽ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫിസർ പി. റഫീഖിെൻറ നിർദേശത്തെ തുടർന്ന് സി.പി.ഒമാരായ മിർഷാദ് കൊല്ലേരി, ശ്രീജിത്ത് തിരുവാലി, ഷൈജുമോൻ, രജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ എ. സലാം, എ.എസ്.ഐ അബ്ബാസ്, സന്ദീപ്, ദീപക്, ജയൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.