അ​ന​ന്തു, നി​ധി​ൻ, സു​നി​ൽ​കു​മാ​ർ, അ​ന​സ്​

ഓട്ടോ ഡ്രൈവറെ ആക്രമിച്ചവർ പിടിയിൽ

പാരിപ്പള്ളി: മുൻവിരോധത്തിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മറ്റും മോഷണം നടത്തിയവരെ പാരിപ്പള്ളി പൊലീസ് പിടികൂടി. പാരിപ്പള്ളി വിളയിൽ വീട്ടിൽ ബി. അനന്തു (24), പാരിപ്പള്ളി കാവടികോണം രാജു വിലാസത്തിൽ എസ്. നിധിൻ (31), പൂതക്കുളം വേപ്പലുംമൂട് പുന്നവിള വീട്ടിൽ സി. സുനിൽകുമാർ (53), പാരിപ്പള്ളി മൈലവിള അമിനുദ്ദീൻ മൻസിലിൽ എ. അനസ് (34) എന്നിവരാണ് പിടിയിലായത്.

കൊട്ടാരക്കര വെട്ടിക്കവല ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ അശോക് കുമാറിനെയാണ് സംഘം ആക്രമിച്ച് പരിക്കേൽപിച്ച് പണവും മൊബൈൽ ഫോണും അപഹരിച്ചത്. 17ന് വൈകീട്ട് 3.30ഓടെ വെട്ടിക്കവല സ്റ്റാൻഡിൽനിന്ന് അശോക് കുമാറിന്‍റെ വാഹനത്തിൽ കയറിയ സുനിൽകുമാർ തന്ത്രപൂർവം ഇയാളെ പാരിപ്പള്ളി ഐ.ഒ.സി പ്ലാന്‍റിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിലെത്തിച്ചു.

ഇവിടെ വെച്ച് മറ്റു പ്രതികളും ചേർന്ന് അശോക് കുമാറിനെ മർദിച്ചവശനാക്കുകയും വാഹനത്തിലുണ്ടായിരുന്ന 5600 രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയുമായിരുന്നു. മുമ്പ് അശോക് കുമാറിന്‍റെ ഓട്ടോറിക്ഷ കുത്തിത്തുറന്ന് മോഷണം നടത്താൻ പ്രതികൾ ശ്രമം നടത്തിയതിനെതിരെ പൊലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധത്തിലാണ് പ്രതികൾ സംഘം ചേർന്ന് ഇയാളെ മർദിച്ചത്.

Tags:    
News Summary - Those who attacked the auto driver were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.