നേമം: വയോധിക ദമ്പതികളെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ വിളപ്പില്‍ശാല പൊലീസ് പിടികൂടി. തച്ചോട്ടുകാവ് പിടാരം മിഥുലയില്‍ രാകേഷ് (47), വിളവൂര്‍ക്കല്‍ ഈഴക്കോട് കുറക്കോണത്ത് കിഴക്കുംകര വീട്ടില്‍ രാജേഷ് (38) എന്നിവാണ് അറസ്റ്റിലായത്. മുക്കംപാലമൂട് കൈതക്കുഴി മടത്തറ പുത്തന്‍വീട്ടില്‍ ശശിധരന്, ഭാര്യ ഇന്ദിര എന്നിവരെയാണ് പ്രതികള്‍ കുത്തിയത്. സെപ്റ്റംബര്‍ 5ന് രാത്രി ഒമ്പതിനായിരുന്നു കേസിന്നാസ്പദമായ സംഭവം. 2021ല്‍ ശശിധരന്റെ വസ്തുവിന് രാകേഷ് വിലപറഞ്ഞ് എട്ടുലക്ഷം മുന്‍കൂര്‍തുക നല്‍കിയിരുന്നു.
വില കൂടിപ്പോയി എന്നു രാകേഷ് അറിയിച്ചതിനെത്തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ ഈ തുക തിരികെ നല്‍കാമെന്ന് ശശിധരന് പറഞ്ഞു. തുടര്‍ന്ന് കുറഞ്ഞ വിലയ്ക്ക് വസ്തു പ്രമാണം ചെയ്തുനല്കണമെന്നുപറഞ്ഞ് പ്രതികള്‍ ദമ്പതികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. സംഭവദിവസം വീട്ടിലെത്തിയ പ്രതികള്‍ ദമ്പതികളെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോകുകയായിരുന്നു. വയോധികര്‍ മെഡിക്കല്‍കോളജിലെ ഐ.സിയില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. സി.ഐ എന്‍. സുരേഷ്കുമാര്‍, എസ്.ഐ എസ്.വി ആശിഷ്, ജെ. രാജന്, എ.എസ്.ഐ ആനന്ദക്കുട്ടന്, സി.പി.ഒമാരായ ധന്യപ്രകാശ്, അജില്‍, അഭിജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കാട്ടാക്കട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.