പിടിയിലായ ലി​ബി​ന്‍കു​മാ​റും അ​നീ​ഷും

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ പിടിയിൽ

പെ​രു​മ്പാ​വൂ​ര്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി.

കൊ​ല്ലം മാ​മ്പു​ഴ ആ​ലം​മൂ​ട് ഗീ​തു ഭ​വ​ന​ത്തി​ല്‍ ലി​ബി​ന്‍ കു​മാ​ര്‍ (32), ആ​ലം​മൂ​ട് അ​നീ​ഷ് ഭ​വ​ന​ത്തി​ല്‍ അ​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​റ​മ്പ​ള്ളി​ക്ക് സ​മീ​പം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​മ്പ​ത് വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​യെ​യും ആ​ണ്‍കു​ട്ടി​യെ​യു​മാ​ണ് പ്ര​തി​ക​ള്‍ മി​ഠാ​യി വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം. ​തോ​മ​സ്, ജോ​സി എം. ​ജോ​ണ്‍സ​ണ്‍ തു​ട​ങ്ങി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Those who tried to kidnap children have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.