നെടുമ്പാശേരി: ലുക്കൗട്ട് സർക്കുലർ നിലവിലുള്ള മൂന്ന് പേർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിലായി. ദുൈബയ് വിമാനത്തിൽ ഇവിടെ നിന്ന് പോകാനെത്തിയ വിശാഖപട്ടണം സ്വദേശി കരി ശ്രീനിവാസ റെഡ്ഡി, കുന്നംകുളം സ്വദേശി അമൽ കെയ്സി കുഞ്ഞുമുഹമ്മദ് എന്നിവരും, ദുൈബയില്‍ നിന്ന് മടങ്ങിയെത്തിയ പട്ടാമ്പി സ്വദേശി ജംഷീർ ചാലയ്ക്കൽ എന്നിവരാണ് പിടിയിലായത്.
ശ്രീനിവാസ റെഡ്ഡി ഹൈദ്രാബാദ് മാഫേപൂർ പൊലീസ് സ്റ്റേഷനിലെ തട്ടിപ്പു കേസിലെ പ്രതിയാണ്. കൊച്ചിയിലെത്തി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ ആണ് പിടിയിലായത്.
ജംഷീർ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സ്ത്രീ പീഡന കേസിലെ പ്രതിയാണ്. ജംഷീർ പട്ടാമ്പി സ്റ്റേഷനിലെ വാഹന വായ്പ തട്ടിപ്പു കേസിലെ പ്രതിയുമാണ്. മൂന്നു പേരെയും എമിഗ്രേഷൻ വിഭാഗം നെടുമ്പാശേരി പൊലീസിനു കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.