പത്തനംതിട്ട: സമൂഹമാധ്യമം വഴി പരിചയത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ വീട്ടില്‍ സജാദ് സലീം (25), കെ.എസ്.ഇ.ബി മൂഴിയാർ ഓഫിസിലെ ജീവനക്കാരന് ആങ്ങമൂഴി താന്നിമൂട്ടില്‍ മുഹമ്മദ് റാഫി (24), പീഡനം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടി എന്നിവരെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുനാട് മഠത്തുംമൂഴി സ്വദേശിയായ ഡി.വൈ.എഫ്.ഐ മേഖല നേതാവിനെ ഞായറാഴ്ച രാത്രിതന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയുടെ മൊഴിയില്‍ ഇയാളുടെ പേരും പീഡനവിവരങ്ങളും കൃത്യമായി പറയുന്നുണ്ട്. നാല് പ്രതികളുടെ പട്ടികയിലും ഇയാളുടെ പേരുണ്ട്. എന്നാല്‍, അറസ്റ്റ് സ്ഥിരീകരിക്കാതെ റാന്നി ഡിവൈ.എസ്.പിയും പെരുനാട് പൊലീസും ഒളിച്ചുകളിക്കുകയാണ്. ഇയാളെ ഒഴിവാക്കാന്‍ ശക്തമായ രാഷ്ട്രീയസമ്മര്‍ദം പൊലീസിന് മേലുണ്ടെന്ന് പറയുന്നു. 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ ജനുവരി വരെയാണ് പെണ്‍കുട്ടിക്ക് പലരില്‍നിന്നും പീഡനം നേരിടേണ്ടിവന്നത്.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 20 പ്രതികളാണുള്ളത്. ഇതില്‍ 16 പേര് ലൈംഗികപീഡനം നടത്തിയിട്ടുണ്ട്. ശേഷിച്ച നാലുപേര്‍ കുട്ടിയുടെ നഗ്നവിഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരാണ്. പത്തനംതിട്ട ടൗണിലെ സ്റ്റാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ പീഡിപ്പിച്ചെന്നാണ് മൊഴി എന്നറിയുന്നു. അതിജീവിതക്ക് 16 വയസ്സാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.