കാട്ടാന ഷോക്കേറ്റു ചെരിഞ്ഞ കേസില്‍ അറസ്റ്റിലായ പ്രതികള്‍

അമ്പനോളിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ മൂന്ന്​ പേര്‍ അറസ്റ്റില്‍

കൊടകര: വെള്ളിക്കുളങ്ങര അമ്പനോളിയില്‍ കാട്ടാന ഷോക്കേറ്റ ചെരിഞ്ഞ  സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു.  മങ്കുറ്റിപ്പാടം സ്വദേശി തെക്കേത്തല അഭീഷ് (37), അമ്പനോളി സ്വദേശികളായ പോട്ടക്കാരന്‍ ജയകുമാര്‍(35), കാഞ്ഞിരത്തിങ്കല്‍ സജിത്ത് (22) എന്നിവരെയാണ് വെള്ളിക്കുളങ്ങര ഫോറസറ്റ് റേഞ്ച് ഓഫീസര്‍ ജോബിന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇവര്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ടാണ് കാട്ടാന ഷോക്കേറ്റു ചെരിഞ്ഞതെന്ന് വനപാലകര്‍ പറഞ്ഞു.  

വെള്ളിക്കുളങ്ങര അമ്പനോളിയിലെ സ്വകാര്യ പറമ്പില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് 14 വയസുള്ള കൊമ്പനെ ചെരിഞ്ഞ നിലില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമാണ് ആന ചരിയാന്‍ കാരണമെന്ന്  പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ്  അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

അന്വേഷണ സംഘത്തില്‍ റേഞ്ച് ഓഫീസറെ കൂടാതെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ശോഭന്‍ ബാബു, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ബിജു, കെ.കെ.അനില്‍കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ കെ.എസ്.സന്തോഷ്, എം.വി.ജോസി, സി.ജെ.ഗ്രീഷ്മ, കെ.വി.ഗിരീഷ്, പി.എസ്.സന്ദീപ്, എം.ജെ.ലിജോ തുടങ്ങിയവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

കൂടുതല്‍ തെളിവെടുപ്പിനായി  പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയോടഭ്യര്‍ത്ഥിക്കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

Tags:    
News Summary - three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.