കട ഉടമയെ ആക്രമിച്ച കേസിൽ അറസ്റ്റിലായവർ

സാമ്പത്തിക തിരിമറി നടത്തിയെന്ന് പൊലീസിൽ പരാതി നൽകിയ കട ഉടമയെ ആക്രമിച്ച കേസ്​: മൂന്നു പേർ അറസ്റ്റിൽ

മൂവാറ്റുപുഴ: പണം മോഷണം പോയതുമായി ബന്ധപെട്ട് പൊലീസിൽ പരാതി നൽകിയ കട ഉടമയെ ആക്രമിച്ച കേസിൽ മൂന്നു പേരെ അറസ്റ്റു ചെയ്തു. പെരുമറ്റം പള്ളിപ്പാട്ട് പുത്തൻപുരയിൽ ഷാമോൻ (33), ഇയാളുടെ സഹോദരനായ സുൾഫിക്കർ (29), ഈസ്റ്റ് മാറാടി മങ്കബറയിൽ ബാദുഷ (23) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കട ഉടമ കിഴക്കേക്കര കുടിയിൽ നിബിൻ കെ.ബഷീറിനെ (30) സംഘം ആക്രമിച്ചത്. മൂവാറ്റുപുഴ മാർക്കറ്റ് റോഡിൽ കോസ്റ്റൽ ഇന്ത്യാ ഏജൻസി എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് നിബിൻ. സ്ഥാപനത്തിലെ ജീവനക്കാരാണ് ബാദുഷയും ഷാമോനും. ഇവർ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന് കാണിച്ച് നിബിൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇവർ ആക്രമണം നടത്തിയത്. 

രാത്രി 10 മണിയോടെ ഉറവക്കുഴിയിൽ വച്ചാണ് സംഭവം.രാവിലെ റൂട്ടിൽ പോയ സെയിൽസ് വാഹനത്തിൽ നിന്നും 70000 രൂപ കാണാതായിരുന്നു. ഒരു അന്തർസംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പണം കാണാതായത് സംബന്ധിച്ച് ഉടമ ഇവരെ ചോദ്യം ചെയ്​തെങ്കിലു​ം വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതേതുടർന്നാണ് നിബിൻ, മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയത്.

ഇതുമായി ബന്ധപെട്ട് കടയിൽവെച്ചുതന്നെ ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഉടമയെ ഭീഷണിപ്പെടുത്തിയ തൊഴിലാളികൾ രാത്രി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. എന്നാൽ, സംഭവ ദിവസം കട ഉടമ മർദിച്ചു എന്ന് കാണിച്ച് തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ  ഈ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. 

Tags:    
News Summary - Three arrested for assaulting shop owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.