തിരൂർ (മലപ്പുറം): അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ട് കോടിയിലധികം രൂപ വിലവരുന്ന 230 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം തിരൂരിൽ മൂന്നുപേർ പിടിയിൽ. ലോറിയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവുമായി തൃശൂർ വെള്ളാഞ്ചിറ പൊരുന്നംകുന്ന് സ്വദേശി അത്തിപള്ളത്തിൽ ദിനേശൻ എന്ന വാവ ദിനേശൻ (37), മറ്റത്തൂർ ഒമ്പതിങ്ങൽ സ്വദേശി വട്ടപ്പറമ്പിൽ ബിനീത് എന്ന കരിമണി ബിനീത് (31), പാലക്കാട് ആലത്തൂർ കാവശ്ശേരി സ്വദേശി പാലത്തൊടി മനോഹരൻ (31) എന്നിവരെയാണ് തിരൂർ പൊലീസ് പിടികൂടിയത്.
തൃശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിലുൾപ്പെട്ട അന്തർസംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു, നർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, തിരൂർ സി.ഐ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് തിരൂർ ചമ്രവട്ടം പാലത്തിനടുത്തുെവച്ച് ലോറി പിടികൂടിയത്. കർണാടകയിൽനിന്ന് ലോറി വാടകക്കെടുത്ത് ആന്ധ്രയിൽനിന്ന് കിലോഗ്രാമിന് അഞ്ഞൂറുരൂപ കൊടുത്ത് വാങ്ങുന്ന കഞ്ചാവ് കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഏജൻറുമാർക്ക് 30,000 രൂപവരെ ഈടാക്കിയാണ് വിൽപന.
മുഖ്യപ്രതി ദിനേശെൻറ പേരിൽ തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി ഒമ്പത് വധശ്രമക്കേസുകളും സ്പിരിറ്റ് കേസും എക്സ്പ്ലോസിവ് കേസും നിലവിലുണ്ട്. കരിമണി ബിനീതിെൻറ പേരിൽ തൃശൂർ ജില്ലയിൽ വധശ്രമക്കേസുകൾ, തീവെപ്പുകേസ്, കഞ്ചാവുകേസ് എന്നിവയുൾപ്പടെ 20ഓളം കേസുകളുണ്ട്. മനോഹരെൻറ പേരിൽ പാലക്കാട് ജില്ലയിൽ ആലത്തിയൂർ, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളിൽ വധശ്രമക്കേസുകളും കഞ്ചാവുകേസും നിലവിലുണ്ട്. മൂന്നുപ്രതികളും ജയിൽ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയവരും കേസുകളിൽ അറസ്റ്റ് വാറണ്ട് നിലവിലുള്ളവരുമാണ്. തിരൂർ സി.ഐ എം.ജെ. ജിജോ, എസ്.ഐ ജലീൽ കറുത്തേടത്ത്, പ്രത്യേക സംഘത്തിലെ കെ. പ്രമോദ്, സി.പി. സന്തോഷ്, എ. ജയപ്രകാശ്, സി.വി. രാജേഷ്, എൻ.ടി. കൃഷ്ണകുമാർ, പ്രശാന്ത് പയ്യനാട്, എം. മനോജ്കുമാർ, കെ. ദിനേശ്, പ്രഫുൽ, സന്തോഷ്കുമാർ, ദിൽജിത്ത്, സക്കീർ കുരിക്കൾ, തിരൂർ എസ്.ഐ മധു, ഹരീഷ്, അരുൺ, കൃപേഷ്, അക്ബർ, എ.എസ്.ഐ ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.