നിലമ്പൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഗൂഡല്ലൂർ സ്വദേശികളായ മൂന്ന് മലയാളി യുവാക്കൾ നിലമ്പൂർ പൊലീസിെൻറ പിടിയിൽ. ഗൂഡല്ലൂർ പന്തല്ലൂർ സ്വദേശികളായ റാഷിദ് (25), മുർഷിദ് കബീർ (19), അൻഷാദ് (24) എന്നിവരെയാണ് നിലമ്പൂർ എസ്.ഐ നവീൻ ഷാജും സംഘവും അറസ്റ്റ് ചെയ്തത്. കാറിൽ ഒളിപ്പിച്ച് കടത്തിയ 55 ഗ്രാം ക്രിസ്റ്റൽ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ ആണ് പിടികൂടിയത്. വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണിത്.
മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും പരിസരങ്ങളിലും നടത്തിയ വ്യാപക പരിശോധനയിലാണ് കനോലി പ്ലോട്ടിനു സമീപം ഇവർ പിടിയിലായത്.
ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് യുവാക്കളെ ലക്ഷ്യം െവച്ച് വൻതോതിൽ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നുകൾ ഗൂഡല്ലൂർ, നാടുകാണി ഭാഗത്തുള്ള പ്രത്യേക കാരിയർമാർ മുഖേന കേരളത്തിലേക്ക് കടത്തുന്നതായും ഇതിന് ഇടനിലക്കാരായി യുവാക്കളും വിദ്യാർഥികളുമുൾപ്പെടെയുള്ള ചിലർ പ്രവർത്തിക്കുന്നതായും വിവരമുണ്ട്.
പ്രതികളിൽനിന്ന് ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നവരുടെയും ചെറുകിട വിൽപനക്കാരുടേയും ഉപഭോക്താക്കളുടേയും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം പറഞ്ഞു. നിലമ്പൂർ എസ്.ഐ നവീൻ ഷാജ്, ജില്ല ആന്റി നർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എം. അസൈനാർ, പ്രശാന്ത് പയ്യനാട്, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ്അലി, ടി. നിബിൻദാസ്, കെ. ദിനേഷ്, ജിയോ ജേക്കബ്, നിലമ്പൂർ സ്റ്റേഷനിലെ സി.പി.ഒമാരായ ജംഷാദ്, മുഹമ്മദ് ഷിഫിൻ, പ്രിൻസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.