അടൂര്‍: പുനലൂര്‍, ഇലവുംതിട്ട, പത്തനംതിട്ട, പന്തളം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുളില്പ്പെട്ട മൂന്നുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട നെടിയകാല ചൂരപ്പെട്ടിയില് വീട്ടില്‍ പ്രണവ് (28), നെടിയകാല ചൂരപ്പെട്ടിയില് മനു (42), ആലക്കോട് കുറുമുട്ടത്ത് വീട്ടില്‍ ജയരാജ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ നെടിയകാല അനു ഭവനില്‍ ഫിലിപ്പിെൻറ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുപകരണങ്ങള്‍ക്ക് നാശംവരുത്തുകയും അനു ഫിലിപ്പിെൻറ മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും അനു ഫിലിപ്പിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് വാഹനത്തില്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വാഹനം പിന്നാലെ ഓടിച്ച് കുറുകെയിട്ട് ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ കുറെ ദിവസങ്ങളായി നെടിയകാലയിലും സമീപ പ്രദേശങ്ങളിലും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇലവുംതിട്ട സി.ഐ അയൂബ്ഖാന്, എസ്.ഐമാരായ ജയേഷ്, സത്യദാസ്, മാനുവല്‍, എ.എസ്.ഐ വിജയകുമാര്‍, എസ്.സി.പി.ഒ മാരായ സന്തോഷ് കുമാര്‍, ബിനോയി, സുരേഷ് കുമാര്‍, രവീന്ദ്രന്, സി.പി.ഒ മാരായ രമ്യത്ത്, താജുദ്ദീന്, നിധീഷ്കുമാര്‍, ശ്യാംകുമാര്‍, ശ്രീജിത്, അനൂപ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.