അ​ര്‍ഫാ​ന്‍, ജി​ത്തു, സാ​വി​യോ

കടയുടമയെ ആക്രമിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

ചങ്ങനാശ്ശേരി: കടയുടമയെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞ മൂന്നുപേർകൂടി പൊലീസിന്‍റെ പിടിയിലായി. ഫാത്തിമപുരം പള്ളിവീട് വീട്ടിൽ അര്‍ഫാന്‍ അസ്‌ലഫ് (21), വാഴപ്പള്ളി പാറച്ചേരിൽ വീട്ടിൽ ജിറ്റു എന്ന ജിത്തു (18), പെരുന്ന പാലത്തിങ്കൽ വീട്ടിൽ സാവിയോ സെബാസ്റ്റ്യൻ (21) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി ചങ്ങനാശ്ശേരി പാലത്ര ബൈപാസ് റോഡിലുള്ള ടീ ഷോപ്പിൽ എത്തി കടയുടമയുമായി വാക്കുതർക്കം ഉണ്ടാക്കുകയും തുടർന്ന് ഇയാളെ പ്രതികൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇതുകണ്ട് തടസ്സംപിടിക്കാൻ വന്ന കടയുടമയുടെ സുഹൃത്തുക്കളെയും ഇവർ ആക്രമിച്ചു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നു.

ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു പ്രതികളായ പുതുപ്പറമ്പിൽ വീട്ടിൽ ഷിഹാൻ, തുണ്ടിയിൽ വീട്ടിൽ ബാസിത് അലി, കറുകയിൽ വീട്ടിൽ ജോസഫ് സെബാസ്റ്റ്യൻ അന്വേഷണസംഘം കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ശേഷം ഒളിവില്‍പോയ മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതിനൊടുവില്‍ ചങ്ങനാശ്ശേരി ഫാത്തിമാപുരത്തുനിന്ന് ഇവരെ പിടികൂടുകയായിരുന്നു.

പ്രതികളിലൊരാളായ സാവിയോ സെബാസ്റ്റ്യന് ചങ്ങനാശ്ശേരി സ്റ്റേഷനില്‍ അടിപിടിക്കേസുകള്‍ നിലവിലുണ്ട്. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണന്‍, ആനന്ദക്കുട്ടൻ, എ.എസ്.ഐ ഷിനോജ്, സി.പി.ഒമാരായ തോമസ്‌ സ്റ്റാന്‍ലി, അതുൽ കെ.മുരളി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Three more people were arrested in the case of attacking the shop owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.