മഞ്ചേരി: മഞ്ചേരിയിൽ വാഹന പരിശോധനക്കിടെ നാല് കിലോ കഞ്ചാവുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾെപ്പടെ മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ. പശ്ചിമ ബംഗാള്‍ ബിര്‍ബും ഗര്‍ഗാരിയ സ്വദേശി സാഹേബ് (24), ബംഗാളിലെ ബര്‍ധമാന്‍ മാഡ്പറ സ്വദേശി ബാബറലി ശൈഖ് (40), എടരിക്കോട് തടത്തില്‍ വീട്ടില്‍ കോയ (57) എന്നിവരാണ് പിടിയിലായത്.
മഞ്ചേരിയില്‍ രണ്ട് ഇടങ്ങളിലായി എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെ നെല്ലിപറമ്പ് വെച്ചാണ് സാഹേബ് പിടിയിലായത്.
ഇയാളില്‍ നിന്ന് 2.93 കിലോ കഞ്ചാവ് പിടികൂടി. പാണായിയില്‍ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായാണ് മറ്റു രണ്ടുപേരെ പിടികൂടിയത്. മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രിവന്റിവ് ഓഫിസര്‍ ആര്‍.പി. സുരേഷ് ബാബു, ഷിബുശങ്കര്‍, സച്ചിന്‍ദാസ്, ഉത്തരമേഖല കമീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, അഖില്‍ദാസ്, സി.ടി. ഷംനാസ്, വിനീത് അക്ഷയ്, വിനില്‍കുമാര്‍, അബ്ദുല്‍വഹാബ്, ആസിഫ് ഇഖ്ബാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.