കൊലക്കേസ് പ്രതി ഉൾപ്പെടെ മൂന്നുപേർ കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: രാത്രികാല വാഹന പരിശോധനയിൽ രണ്ടര കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി ഉൾപ്പെടെ മൂന്നുപേർ എക്സൈസിന്‍റെ പിടിയിൽ. പോത്തൻകോട് വാവറയമ്പലത്തുനിന്ന് വേങ്ങോട്ടേക്ക് പോകുന്ന റോഡിൽ നടത്തിയ പരിശോധനയിലാണ് 2100 ഗ്രാം കഞ്ചാവ് സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന റെജി ജോർജിനെ തിരുവനന്തപുരം സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവും സംഘവും പിടികൂടിയത്.

അന്വേഷണ സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് കണ്ടുകുഴി പാലത്തിന് സമീപത്തെ പുരയിടത്തിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച റെജിയെ പിന്തുടർന്നു കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ സിവിൽ എക്‌സൈസ് ഓഫിസർ ആരോമൽ രാജന് പരിക്കേറ്റു.പാങ്ങപ്പാറയിൽ വിൽപനക്കായി കൊണ്ടുവന്ന 60 ഗ്രാം കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി ദേവൻ കുമാറാണ് പിടിയിലായത്.

ചേങ്കോട്ടുകോണത്തുനിന്ന് നിതിൻ എന്ന യുവാവിനെ 50 ഗ്രാം കഞ്ചാവുമായും എക്സൈസ് സംഘം പിടികൂടി. സിവിൽ എക്‌സൈസ് ഓഫിസർമാരായ അക്ഷയ് സുരേഷ്, പ്രബോധ്, രതീഷ് മോഹൻ, ആരോമൽ രാജൻ, ബിജു, സുരേഷ് ബാബു, സെൽവം, വിപിൻ, ബിനു പ്രിവന്‍റിവ് ഓഫിസർ അനിൽ കുമാർ, ഡ്രൈവർ അനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Three people, including the accused in the murder case, were arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.