ആലുവ: ആലുവയിൽ 50 ഗ്രാം എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിലായി. കടുങ്ങല്ലൂർ മുപ്പത്തടം കുന്നുംപറമ്പിൽ വീട്ടിൽ വിഷ്ണു (27), മുപ്പത്തടം മാതേലിപ്പറമ്പിൽ വീട്ടിൽ അമൽ ബാബു (25), മുപ്പത്തടം കുരിശിങ്കൽ വീട്ടിൽ ജിതിൻ ജോസഫ് (25) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പരിശോധനക്കിടെ പുലർച്ച പറവൂർ കവലയിൽവെച്ചാണ് പിടിച്ചത്. പൊതുവിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ ഇതിന് വില വരും. ഓണത്തോടനുബന്ധിച്ച് വിൽപനയായിരുന്നു ലക്ഷ്യം.
ആലുവയിൽനിന്ന് സംഘം ട്രെയിനിൽ പോയി ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് വാങ്ങി ബസ് മാർഗം നാട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ കൊണ്ടുവന്ന് ചെറിയ പാക്കറ്റുകളിലാക്കി വിൽക്കാനായിരുന്നു പദ്ധതി. കാപ്പ കേസ് ചുമത്തിയ കേസ് കഴിഞ്ഞ് അമൽ ബാബു പുറത്തിറങ്ങിയിട്ട് ഒരുമാസം ആയിട്ടുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിൽ ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻ കുട്ടി, പി.പി. ഷംസ്, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, സബ് ഇൻസ്പെക്ടർ എം.എസ്. ഷെറി, എ.എസ്.ഐമാരായ സന്തോഷ് കുമാർ, ജി.എസ്. അരുൺ, എസ്.സി.പി.ഒമാരായ ജിമ്മോൻ ജോർജ്, പി.എൻ. രതീശൻ, സി.പി.ഒമാരായ മുഹമ്മദ് അമീർ, മുഹമ്മദ് സലിം, കെ.എം. മനോജ്, അൻസാർ, ഡാൻസാഫ് ടീം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.