ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. വാടക്കല്‍ പാല്യതൈയ്യിൽ മിഥുൻ(24), വെള്ളപ്പനാട് ബെന്‍സണ്‍(23), വണ്ടാനം, പുല്ലംവീട്ടില്‍ അനന്തകൃഷ്ണന്‍ (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 1.600 കിലോ കഞ്ചാവാണ് പിടികൂടിയത്.
ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജെയ്ദേവിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെയും നേതൃത്വത്തിൽ സ്റ്റേഷന്‍ ഓഫിസര്‍ അരുൺകുമാറും സൗത്ത് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
ധൻബാദ് ട്രെയിനിൽ ഒഡിഷയിൽനിന്ന് ആലപ്പുഴയിൽ എത്തി ബസ് കാത്തു നിൽക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. കേരളത്തിന് പുറത്ത് വെൽഡിങ് ജോലിക്കെന്ന വ്യാജേന ഒരു മാസത്തോളം താമസിച്ച് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്.
എസ്.ഐ. റെജിരാജ്, എ.എസ്.ഐ മോഹൻകുമാർ , ഇസ്മായേൽ, ദീപു, തോമസ്, ദീപു. ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സന്തോഷ്, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ ഉല്ലാസ്, ഷൈൻ,സിവില്‍ പൊലീസുകാരായ എബി തോമസ്, ജിതിൻ, ഷാഫി, ഹരികൃഷ്ണൻ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.