'കാമുകിയുമായി പിണങ്ങി ട്രെയിനിന്​ മുമ്പിൽ ചാടി ആത്മഹത്യ'; ഫോളേ​ാവേഴ്​സിനെ കൂട്ടാൻ ചെയ്​ത പണിയിൽ യുവാവ്​ അറസ്റ്റിൽ

മുംബൈ: 'കാമുകിയുമായി പിണങ്ങിയ ശേഷം ആത്മഹത്യക്കായി റെയിൽവേ പാളത്തിൽ ഇരിക്കുന്നു. വിഷാദനായിരിക്കുന്ന യുവാവ്​​ ട്രെയിനിടിച്ച്​ മരിക്കുന്നു' -ഇതായിരുന്നു 20കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ. റെയിൽവേ ട്രാക്കിൽ ഇരിക്കുന്നത്​ സത്യമായിരുന്നുവെങ്കിലും എഡിറ്റിങ്​ ആപ്പ്​ വഴിയായിരുന്നു ട്രെയിൻ ഇടിക്കുന്നതിന്‍റെ ദൃശ്യങ്ങളുണ്ടാക്കിയത്​.

ഫോളോവേഴ്​സിന്‍റെ എണ്ണം ഉയർത്താൻ വേണ്ടിയായിരുന്നു 20കാര​നായ ഇർഫാൻ ഖാന്‍റെ സാഹസികത. എന്നാൽ, ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്​സിന്‍റെ എണ്ണം കൂടിയെങ്കിലും പൊലീസിന്‍റെ കസ്റ്റഡിയിലാണ്​ ഇപ്പോൾ ഈ 20കാരൻ. വിലെ പാർലെ സ്വദേശിയാണ്​ സ്​കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഇർഫാൻ. ആത്മഹത്യ പ്രേരണ കുറ്റത്തിന്​ കേസെടുത്താണ്​ അറസ്റ്റ്​.

ശനിയാഴച്​ രാത്രി ബന്ദ്ര റെയിൽവേ പൊലീസ്​ കസ്റ്റഡിയിലെടുത്ത ഇർഫാനെ കോടതിയിൽ ഞായറാഴ്ച​ കോടതിയിൽ ഹാജരാക്കി. ജി.ആർ.പിയുടെ ട്വിറ്റർ പേജിൽ വിഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ്​ ​െപാലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്​. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ഇർഫാനെ കണ്ടെത്തുകയായിരുന്നു. ബന്ദ്ര, ഖാർ റെയിൽവേ സ്​റ്റേഷനുകൾക്കിടയിലായിരുന്നു വിഡിയോ ചിത്രീകരണം.

Tags:    
News Summary - To increase followers, man posts video of committing suicide using edit tools on social media Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.