പഠനത്തിൽ ശ്രദ്ധിക്കാൻ ഉപദേശം; അധ്യാപകരെ കുത്തി പരിക്കേൽപ്പിച്ച് വിദ്യാർഥി

റായ്പുർ: ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിൽ സ്വകാര്യ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥി രണ്ട് അധ്യാപകരെ കുത്തി പരിക്കേൽപ്പിച്ചു. വഴക്കുപറയുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടതിനാണ് അധ്യാപകർക്ക് കുത്തേറ്റത്. പിന്നാലെ സ്കൂളിൽനിന്ന് ഇറങ്ങി ഓടിയ വിദ്യാർഥിക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. അധ്യാപകരിൽ ഒരാളുടെ നില ഗുരുതരമാണ്.

നേരത്തെ മറ്റൊരു സ്കൂളിൽനിന്ന് ട്രാൻഫർ വാങ്ങിയാണ് കുട്ടി അധ്യയന വർഷത്തിന്റെ പാതിയിൽ പുതിയ സ്കൂളിൽ ചേർന്നത്. സ്കൂൾ മാറിയതിന്റെ കാരണം വ്യക്തമല്ല. വിദ്യാർഥി പഠനത്തിൽ മോശമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ ഗുണദോഷിക്കുകയായിരുന്നു. തലയിലും കഴുത്തിലും പുറത്തും കുത്തേറ്റ ജുനൈദ് അഹ്മദ് (35) എന്ന അധ്യാപകനാണ് ഗുരുതര പരിക്കുള്ളത്.

സ്കൂളിൽ കുട്ടിയുടെ ഹാജർനിലയും മോശമായിരുന്നു. ജുനൈദ് അഹ്മദ് വിദ്യാർഥിയോട് സ്ഥിരമായി സ്കൂളിൽ വരണമെന്നും മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നും പറഞ്ഞതോടെയാണ് പ്രകോപിതനായത്. അധ്യാപകനോടുള്ള ദേഷ്യം സഹപാഠികളോട് കുട്ടി പറഞ്ഞിരുന്നില്ല. ദിവസങ്ങൾക്കു ശേഷം ബാഗിൽ കത്തി ഒളിപ്പിച്ച് എത്തിയാണ് അധ്യാപകനെ ആക്രമിച്ചത്. ജുനൈദിനെ രക്ഷിക്കാൻ ശ്രമിച്ച കുൽപ്രീത് സിങ്ങാണ് കുത്തേറ്റ രണ്ടാമത്തെയാൾ. ഇയാളുടെ കൈത്തണ്ടയിലാണ് പരിക്കേറ്റത്. 

Tags:    
News Summary - Told to focus on studies, boy stabs 2 teachers in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.