ബി​ജു , അ​ജേ​ഷ് 

പലചരക്ക് കടയിലെ കവർച്ചക്കിടെ രണ്ടുപേർ പിടിയിൽ

ചാമംപതാൽ: രാത്രി പലചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ രണ്ട് മോഷ്ടാക്കൾ പിടിയിൽ. വാഴൂർ കോളജുപടി ഭാഗത്ത് ബുധനാഴ്ച പുലർച്ച ഒന്നരയോടെ പള്ളിക്കത്തോട് പൊലീസ് പട്രോളിങ് നടത്തുന്നതിനിടിയിലാണ് മോഷ്ടാക്കൾ പിടിയിലായത്. ഇടുക്കി താഴെതൊട്ടിയിൽ ബിജു 47), വെളിയാമറ്റം കറുകപ്പള്ളി കൊല്ലിയിൽ അജേഷ് (37) എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് പട്രോളിങ് നടത്തുമ്പോൾ കോളജ് പടിക്കൽ കുളങ്ങര സ്റ്റോഴ്‌സ് എന്ന പലചരക്ക് കടയുടെ മുന്നിൽ സ്‌കൂട്ടർ നിർത്തിയിട്ടിരിക്കുന്നതുകണ്ട് സംശയിച്ചാണ് പൊലീസ് ജീപ്പ് നിർത്തിയത്.

കടയുടെ വാതിൽ പാതിതുറന്ന നിലയിലായിരുന്നു. കടക്കുള്ളിൽ ആളുണ്ടെന്ന് കണ്ടതോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ വാഴക്കുളത്തുനിന്ന് മോഷ്ടിച്ചതാണെന്നും പിന്നീട് കണ്ടെത്തി. കടയിൽ മോഷണത്തിന് കയറുന്നതിന് മുമ്പ് ചാമംപതാലിലെ കള്ളുഷാപ്പിൽ കയറിയ മോഷ്ടാക്കൾ ഫ്രിഡ്ജിൽ സൂക്ഷിച്ച കള്ള് കുടിക്കുകയും രണ്ടുകുപ്പി മോഷ്ടിക്കുകയും ചെയ്തിരുന്നു. പിടിയിലാകുമ്പോൾ ഇവരുടെ കൈയിൽനിന്ന് ഫ്ലാസ്‌കിനുള്ളിൽ സൂക്ഷിച്ച കള്ളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റ് മോഷണങ്ങളെപ്പറ്റി അറിയുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Tags:    
News Summary - Two arrested during robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.