കട്ടപ്പന: ഉപ്പുതറ ചപ്പാത്ത് ലോൺട്രി പുതുപ്പറമ്പിൽ ബിൻസിയെ (41) വെട്ടിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചപ്പാത്ത് സ്വദേശികളായ പുത്തൻപുരയ്ക്കൽ ലോറൻസ് (41), പുത്തൻപുരയ്ക്കൽ ജോബി (34) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
വീടിന് മുന്നിലെ റോഡ് കാനയിൽ മാലിന്യം കത്തിക്കുന്നെന്നാരോപിച്ചാണ് ഇവർ ബിൻസിയുടെ വീട്ടിലെത്തി ബഹളംെവച്ചത്. വാക്കേറ്റത്തിനിടെ ബിൻസിയുടെ മുടിയിൽ കുത്തിപ്പിടിച്ച് മുറ്റത്ത് വലിച്ചിഴച്ചു. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടാൻ ശ്രമിച്ചപ്പോൾ ബിൻസി കൈകൊണ്ട് തടഞ്ഞു. വെട്ടേറ്റ് ഇവരുടെ ഇടതുകൈക്ക് സാരമായ മുറിവേറ്റു. രക്തംകണ്ട് ഭയന്ന പ്രതികൾ പിൻവാങ്ങിയതോടെ അയൽവാസികൾ ചേർന്നാണ് ഇവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിനിടെ ബിൻസിയുടെ പിതാവ് നേശമണി (70), അമ്മ മേരി (65) എന്നിവരെയും പ്രതികൾ മർദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.