മാന്നാർ: മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന നൈട്രോസെപാം ഗുളികകളുമായി രണ്ടുപേർ അറസ്റ്റിൽ.ആലപ്പുഴ കൈതവന സനാതനപുരം പടൂർ വീട്ടിൽ ജിതിൻലാൽ (ജിത്തു -22), ആലപ്പുഴ പഴവീട് ചാക്കുപറമ്പ് വീട്ടിൽ അനന്ദു അരവിന്ദ് (കണ്ണൻ -24)എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് തിരുവല്ല-കായംകുളം പാതയിൽ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.ഡോക്ടറുടെ വ്യാജ കുറിപ്പുണ്ടാക്കിയാണ് ഇവർ ഗുളിക വാങ്ങിയിരുന്നത്.നൈട്രോസെപാം ഗുളികയുടെ ഒമ്പത് സ്ട്രിപ്പുകളാണ് പിടിച്ചെടുത്തത്.
ഇതിനൊപ്പം മറ്റ് മയക്കു മരുന്നുകൾ കൂടിച്ചേർത്ത് കൂടുതൽ ലഹരിയുള്ളതാക്കിയാണ് കച്ചവടം നടത്തിയിരുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.