നേമം: ഓട്ടോറിക്ഷ ഡ്രൈവറുടെ കൈയിൽനിന്ന് പണം പിടിച്ചുപറിച്ച സംഭവത്തിലെ രണ്ട് പ്രതികളെക്കൂടി നേമം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നും മൂന്നും പ്രതികളായ നേമം ചാനൽ ബണ്ട് റോഡ് ഹസൻ കോട്ടേജിൽ ആലിഫ്ഖാൻ (36), നേമം കല്ലുവെട്ടാൻകുഴി വാറുവിളാകത്ത് വീട്ടിൽ വെള്ള അജി എന്ന അജി (36) എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയതത്. മൂന്നാം പ്രതി പാപ്പനംകോട് എസ്റ്റേറ്റ് അച്ചു നിവാസിൽ സുഭാഷ് (35) നേരത്തേ അറസ്റ്റിലായിരുന്നു. ആഗസ്റ്റ് 30ന് ഉച്ചക്ക് മൂന്നോടെയാണ് സംഭവം.
കോഴി വേസ്റ്റ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു നിൽക്കുകയായിരുന്ന മണക്കാട് സ്വദേശിയായ റിയാസിനോടാണ് മൂന്നാം പ്രതി പണം ആവശ്യപ്പെട്ടത്. ഇത് നൽകാത്തതിനുള്ള വിരോധംമൂലം സുഭാഷ് പിന്നീട് മറ്റ് രണ്ട് പ്രതികളുമയി ചേർന്ന് സ്ഥലത്തെത്തുകയും റിയാസിൽനിന്ന് ബലപ്രയോഗത്തിലൂടെ 5,000 രൂപ കവർന്ന് രക്ഷപ്പെടുകയുമായിരുന്നു. പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിൽ നേമം എസ്.ഐമാരായ എം. മധുമോഹൻ, ഷിജു, രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.