പ്രതീകാത്മക ചിത്രം

കൂട്ടബലാത്സംഗം: യു.പിയിൽ രണ്ട് മുൻ പൊലീസുകാർക്ക് ജീവപര്യന്തം

മു​സ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള സ​മ​ര​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സി​ലെ ര​ണ്ട് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സി​ന്റെ പ്ര​വി​ശ്യ സാ​യു​ധ സേ​ന​യി​ലെ മു​ൻ അം​ഗ​ങ്ങ​ളാ​യ മി​ലാ​പ് സി​ങ്, വീ​രേ​ന്ദ്ര പ്ര​താ​പ് എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

പ്ര​ത്യേ​ക ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട് 1994 ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന് സ​മ​രം ​ചെ​യ്ത​വ​ർ​ക്കെ​തി​രെ മു​സ​ഫ​ർ​ന​ഗ​റി​ലെ രാം​പു​ർ തി​ര​ഹ​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Two PAC constables sentenced to life imprisonment for gang-rape of U'kand activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.