ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിടനാട് കൊണ്ടൂർ ഭാഗത്ത് കടമാൻകുളത്തിൽ വീട്ടിൽ വിഷ്ണു ആർ. (30), ഈരാറ്റുപേട്ട കടുവമൂഴി ഇടത്തുംപറമ്പിൽ വീട്ടിൽ നാദിർഷ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന് സമീപത്തുവെച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ വിഷ്ണുവിന്റെ കൈയിൽനിന്ന് യുവാവ് പൈസ കടംമേടിച്ചത് തിരിച്ചുകൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ആക്രമിച്ചത്.
ബാറിലെത്തിയ ഇരുവരും യുവാവും തമ്മിൽ ഇതിന്റെപേരിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് ബാറിൽനിന്ന് പുറത്തിറങ്ങിയ യുവാവിനെ ഇരുവരും പിന്തുടർന്ന് ബ്ലേഡ് കൊണ്ട് കഴുത്തിലും നെഞ്ചിലും മുറിപ്പെടുത്തുകയായിരുന്നു.
നാദിർഷാക്കെതിരെ ഈരാറ്റുപേട്ട സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, ഷാബു മോൻ ജോസഫ്, സി.പി.ഒമാരായ കെ.ആർ. ജിനു, അനീഷ് കെ.സി, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജി.നാഥ്. ജിനു സുബാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.