മാനന്തവാടി: തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബി. ബിൽജിത്തും സംഘവും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് അംഗങ്ങളും സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി കുമ്മട്ടി വീട്ടിൽ കെ. അബഷർ (24), കണ്ണൂർ മാട്ടൂൽ സ്വദേശി ബി.സി. ഹൗസിൽ ബിഷർ ഷുഹൈബ് (22) എന്നിവർ അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നുമാണ് 3.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. പത്തു വർഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുകയാണെന്നും എക്സൈസ് അറിയിച്ചു. വാഹനപരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ അജേഷ് വിജയൻ, ശ്രീധരൻ, കെ.സി. അരുൺ, ഹാഷിം, പി. വിപിൻ, എം.ജി. രാജേഷ്, എക്സൈസ് ഡ്രൈവർ അബ്‌ദുറഹീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.