പ്രതികളായ സച്ചിൻ, സതീശൻ

കാറിൽ കടത്തിയ മദ്യവുമായി രണ്ടു പേർ അറസ്റ്റിൽ

ബദിയടുക്ക: ഗോവ നിർമിത മദ്യം കാറിൽ കടത്തുന്നതിനിടെ എക്സൈസ് സംഘം പിടികൂടി പ്രതികളെ അറസ്റ്റ് ചെയ്തു. കല്ലകട്ടയിലെ സച്ചിൻ (35), മാന്യ കാർമാറിലെ സതീശൻ (34) എന്നിവരെയാണ് പിടികൂടിയത്. 129.6 ലിറ്റർ ഗോവ നിർമിത മദ്യം കണ്ടെടുത്തു.

വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് ഗോളിയടുക്കയിൽ ബദിയടുക്ക റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കാർ കസ്റ്റഡിലെടുത്തു പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Two people were arrested for carrying liquor in car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.