അരീക്കോട്: പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത മണൽകടത്ത് നടത്തി നിരവധി കേസുകളിൽ ഉൾപ്പെട്ട രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി. മൂർക്കനാട് സ്വദേശികളായ നൊട്ടൻ വീടൻ ഷഫീഖ് (33), ഊർങ്ങാട്ടിരി കുഴിയേങ്ങൽ വീട്ടിൽ മെഹ്ബൂബ് (30) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന്റെ അധിക ചുമതലയുള്ള ഉത്തര മേഖല ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവിറക്കിയത്. ആറ് മാസത്തേക്കാണ് ഇവർക്ക് ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.