കോട്ടയം: ക്രിസ്മസ് ദിനത്തിൽ കള്ളുഷാപ്പിലെത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ അയ്മനം അമ്പലക്കടവ് മംഗലംചിറ വീട്ടിൽ ടി. സുനീഷ് (37), മംഗലംചിറ വീട്ടിൽ അപ്പു എന്ന എം.ആർ. നിതീഷ് (31) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പരിപ്പ് കുഴിവേലിപ്പടി ഭാഗത്തെ ഷാപ്പിൽവെച്ച് യുവാക്കളെ ചീത്ത വിളിക്കുകയും ഇരുമ്പുതൊട്ടികൊണ്ട് തലക്കും മുഖത്തും അടിക്കുകയുമായിരുന്നു.
ഷാപ്പിലിരുന്ന പ്രതികളെ യുവാക്കള്‍ ബഹുമാനിച്ചില്ല എന്നതിന്റെ പേരിലാണ് ആക്രമിച്ചത്.സംഭവശേഷം ഒളിവിൽ പോയ പ്രതികളെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുമരകം എസ്.എൻ കോളജിന് സമീപത്തെ ആശാരിച്ചേരി കോളനിയിൽനിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
നിതീഷ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ആന്‍റി സോഷ്യൽ ലിസ്റ്റിൽപെട്ട ആളാണ്. സുനീഷിന് വെസ്റ്റ് സ്റ്റേഷനിൽ നിരവധി കേസുകളുമുണ്ട്.എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ ടി. സുരേഷ്, സി.പി.ഒമാരായ വിജയ് ശങ്കർ, ഷൈൻതമ്പി, പീയുഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.