കൊച്ചി: വ്യാജ നോട്ട് നിർമിക്കുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. എളമക്കര ബേബി സ്മാരക റോഡില്‍ താമസിക്കുന്ന കല്ലുവീട്ടില്‍ വിപിന്‍ (25), കലൂര്‍ ദേശാഭിമാനി റോഡില്‍ താമസിക്കുന്ന ഒഴിപ്പറമ്പില്‍ വീട്ടില്‍ സുഹൈല്‍ (26) എന്നിവരെയാണ് കേരള പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്ക്വാഡും എളമക്കര പൊലീസും ചേര്‍ന്ന് പിടികൂടിയത്. കളര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് ഇവര്‍ വ്യാജനോട്ട് നിർമിക്കുകയായിരുന്നു.
ഇടപ്പള്ളിയില്‍നിന്നും കളമശ്ശേരിയില്നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ കൈയില്‍നിന്ന് 500 രൂപയുടെ വ്യാജനോട്ടുകളാണ് ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 52,350 രൂപ വിലമതിക്കുന്ന 500, 200, 100, 50 രൂപയുടെ വ്യാജനോട്ടുകള്‍ കണ്ടെത്തി. നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച കളര്‍ പ്രിന്റര്‍ അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
പ്രതികള്‍ വ്യാജനോട്ട് നിര്‍മിച്ചശേഷം ഇതുപയോഗിച്ച് സാധനങ്ങള്‍ വാങ്ങി പണം മാറിയെടുക്കുകയായിരുന്നു. പ്രായമായ ആളുകള്‍ക്കാണ് ഇത്തരത്തില്‍ വ്യാജ നോട്ട് കൈമാറിയത്. പ്രായമായവര്‍ നടത്തുന്ന പലചരക്കുകട, പച്ചക്കറിക്കട എന്നിവിടങ്ങളിലും ലോട്ടറി വില്പന നടത്തുന്നവരുടെ അടുത്തുമായിരുന്നു ഇവര്‍ ഇത്തരത്തില്‍ എത്തിയിരുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.