തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ വാടക മുറിയിൽ മയക്കുമരുന്ന് വ്യാപാരം നടത്തിവന്ന രണ്ടു യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. ഇവരിൽനിന്ന് 16 ഗ്രാം മെതാംഫിറ്റമിനും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി.
മമ്പുറം വെട്ടത്ത് ദേശത്ത് ഇരണിക്കൽവീട്ടിൽ ചിക്കു (ഹാഷിഖ്), അരിയല്ലൂർ കൊടക്കാട് വാണിയംപറമ്പത്ത് വീട്ടിൽ സാനു (ഇഹ്സാനുൽ ബഷീർ) എന്നിവരെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷണ ശേഷം എക്സൈസ് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്രയുടെ നേതൃത്വത്തിൽ പിടികൂടിയത്.
പ്രിവന്റിവ് ഓഫിസർമാരായ ബിജു, അജിത്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ, ജയകൃഷ്ണൻ, രാകേഷ്, ജിനരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ രോഹിണി കൃഷ്ണൻ, ലിഷ, സില്ല, ഡ്രൈവർ വിനോദ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.