പാലാ: ചാറ്റിങ് വഴി നഗ്നവിഡിയോയും ഫോട്ടോകളും കരസ്ഥമാക്കി പാലാ സ്വദേശിനിയുടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യു.പി സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശ് ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശിയായ മോനുകുമാര്‍ റാവത്ത് (25)ആണ് പിടിയിലായത്. 2020 ജൂലൈയിലാണ് പാലാ സ്വദേശിനിയുമായി മോനുകുമാര്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. ചാറ്റിങ് വഴി യുവതിയുടെ ഫോട്ടോകളും വിഡിയോകളും മോനുകുമാര്‍ കരസ്ഥമാക്കുകയുമായിരുന്നു. തുടര്‍ന്ന് സഹോദരിയുടെ വിവാഹത്തിനെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടെങ്കിലും നൽകാന് യുവതി തയാറായില്ല. 2021 ഏപ്രിലിലാണ് മോനുകുമാര്‍ വിഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചത്. തുടര്‍ന്ന് യുവതി പാലാ പൊലീസില്‍ പരാതി നൽകി. അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് വ്യക്തമായതോടെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെച്ച് അറിയിക്കുകയും തുടര്‍ന്ന് പാലാ പൊലീസ് ഡല്‍ഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിവൈ.എസ്.പി ഷാജു ജോസിെൻറ നിര്‍ദേശപ്രകാരം സി.ഐ കെ.പി. ടോംസണ്, എസ്.ഐ അഭിലാഷ്, തോമസ് സേവ്യര്‍, എ.എസ്.ഐ എ.ടി. ഷാജിമോന്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.