ആശുപത്രി ജീവനക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചു; യുവാവ് കസ്റ്റഡിയിൽ

ലഖ്നോ: ആശുപത്രി ജീവനക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ബലിയയിലുള്ള ജില്ല വനിത ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആശുപത്രി വാർഡിലെത്തിയ യുവാവ് സ്ത്രീകൾക്ക് മുമ്പിൽവെച്ച് മൂത്രമൊഴിക്കുകയായിരുന്നെന്നും അവിടെയുണ്ടായിരുന്നവർ എതിർത്തിട്ടും പിൻവാങ്ങിയില്ലെന്നും പരാതിയിൽ പറയുന്നു. ശേഷം യുവാവിന്റെ ​നടപടിയെ ചോദ്യം ചെയ്ത വനിത അറ്റൻഡന്റിന്റെ ദേഹത്തേക്കും മൂത്രമൊഴിച്ചു. സുരക്ഷ ജീവനക്കാരെത്തിയാണ് യുവാവിനെ വാർഡിന് പുറത്താക്കിയത്.

തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന യുവാവ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്ന ബന്ധുവിനെ കാണാനാണ് വാർഡിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ജില്ല ആശുപത്രി വാർഡുകളിൽ പുരുഷന്മാർക്ക് രാത്രി പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി ചീഫ് സൂപ്രണ്ട് സുമിത സിൻഹ അറിയിച്ചു. 

Tags:    
News Summary - Urinated on the body of the hospital worker; The youth is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.