കൊ​ട്ടാ​ര​ക്ക​ര കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ

സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​

കംഫർട്ട് സ്റ്റേഷനിൽ സൂക്ഷിച്ച പച്ചക്കറി പിടികൂടി

കൊട്ടാരക്കര: കൊട്ടാരക്കര കംഫർട്ട് സ്റ്റേഷനിൽ വിൽപനക്കായി പച്ചക്കറി സാധനങ്ങൾ സൂക്ഷിച്ചത് നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച രാവിലെ കംഫർട്ട് സ്റ്റേഷനിൽ എത്തിയ നാട്ടുകാർക്ക് അകത്ത് കടക്കാൻ കഴിഞ്ഞില്ല.

സവാളകൾ നിറഞ്ഞ ചാക്കുകളും പച്ചക്കറികളും കൊണ്ട് കംഫർട്ട് സ്റ്റേഷനുള്ളിൽ കടക്കാൻ പറ്റാത്ത അവസ്ഥയായി. ഓണവിപണി ലക്ഷ്യമിട്ട് കൊട്ടാരക്കയിലെ ചന്തയിൽ എത്തിച്ചതായിരുന്നു പച്ചക്കറികൾ. സൂക്ഷിക്കാൻ സ്ഥലമില്ലാതെ വന്നതോടെയാണ് കംഫർട്ട് സ്റ്റേഷനിൽ പച്ചക്കറിസൂക്ഷിച്ചത്. പുതിയ ചന്തയുടെ ടെൻഡർ വർഷങ്ങൾക്ക് മുന്നേ പൂർത്തിയായെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. മന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ.എൻ. ബാലഗോപാൽ രണ്ട് മാസം മുമ്പ് ചന്ത സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും നടപടി ഉണ്ടായില്ല.

Tags:    
News Summary - Vegetables stored in the comfort station were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.