തിരുവനന്തപുരം: പോക്സോ കേസിലെ ഇരയെയും മാതാവിനെയും പ്രതിയുടെ വീട്ടിലേക്ക് അയച്ചെന്ന് ആക്ഷേപമുന്നയിച്ച പരാതിക്കാരിയോട് പൊലീസ് വീണ്ടും മോശമായി പെരുമാറിയെന്ന് ആരോപണം. ഭർത്താവിനെ വെട്ടിപ്പരിക്കേൽപിച്ചെന്ന കേസിലെ ജാമ്യവ്യവസ്ഥ പ്രകാരം സ്േറ്റഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് സംഭവം.
വധശ്രമക്കേസിൽ ജാമ്യം നേടിയ വീട്ടമ്മ എല്ലാ തിങ്കളാഴ്ചയും മലയിൻകീഴ് സ്റ്റേഷനിലെത്തി ഒപ്പിടമെന്നാണ് ജാമ്യവ്യവസ്ഥ. ഒപ്പിടാനെത്തിയപ്പോള്‍ പൊലീസിനെതിരെ വാർത്ത നൽകിയെന്നാക്രോശിച്ച് തന്നോട് മോശമായി പെരുമാറിയെന്നും ഭീഷണി സ്വരത്തിൽ സംസാരിച്ചെന്നുമാണ് യുവതി ആരോപിക്കുന്നത്.
ഒപ്പിട്ടിേട്ട മടങ്ങൂവെന്ന് വീട്ടമ്മ ശാഠ്യം പിടിച്ചതോടെ പൊലീസ് വഴങ്ങുകയായിരുന്നു. എന്നാൽ, കേസിൽ കുറ്റപത്രം നൽകിയതിനാൽ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടേണ്ടെന്നും ഇക്കാര്യം പറയുക മാത്രമാണ് ചെയ്തതെന്നും കാട്ടാക്കട ഡിവൈ.എസ്.പി വിശദീകരിച്ചു. കാട്ടാക്കട ഡിവൈ.എസ്.പിക്കാണ് കേസുകളുടെ തുടരന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.