ബംഗളൂരു: കർണാടകയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. ദലിത് യുവതിയുടെ തുണിയുരിഞ്ഞ് ലൈംഗികാതിക്രമം നടത്തുന്ന വിഡിയോ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. സ്വർണാഭരണം മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്.
ഹൈദരാബാദ്-കർണാടക അതിർത്തിയിലെ യദ്ഗീർ ജില്ലയിലെ ഷാഹാപൂരിലാണ് സംഭവം. 'നാലുപേരെ കസ്റ്റഡിയിൽ എടുത്തു. പ്രതികൾ പരിചയക്കാരാണ്. അവർ പ്രദേശത്ത് ചെറിയ ബിസിനസ് ചെയ്ത് വരികയായിരുന്നു' -എസ്.പി സി.ബി. വേദമുർത്തി പറഞ്ഞു.
ബസ്സ്റ്റോപിൽ വെച്ച് യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷം പാടശേഖരത്തിലെത്തിച്ചാണ് ബലാത്സംഗം ചെയ്തത്. യുവതിയുെട കൈയ്യിലുണ്ടായിരുന്ന 5000 രൂപയും മൊബൈൽഫോണും പ്രതികൾ കൈക്കലാക്കി.
ആഗസ്റ്റിൽ മൈസുരുവിലെ ചാമുണ്ടി ഹിൽസിൽ എം.ബി.എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.