കൊ​ള​ത്തൂ​ർ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ

കൊ​ള​ത്തൂ​ർ: നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 50ഓ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൊ​ള​ത്തൂ​ർ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

രൂ​പ​മാ​റ്റം വ​രു​ത്ത​ൽ, മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഓ​ടി​ക്ക​ൽ, ട്രി​പ്പി​ൾ റൈ​ഡി​ങ്, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്ട് പ്ര​കാ​ര​മു​ള്ള നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം കൊ​ള​ത്തൂ​ർ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ച​ന്ദ്ര​ൻ, എം. ​ശി​വ​ദാ​സ​ൻ, എ​സ്.​സി.​പി.​ഒ ബി​ജു പ​ള്ളി​യാ​ലി​ൽ, ഹ​രി​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി, അ​ഭി​ജി​ത്ത്, ഉ​നൈ​സ്, ഹോം ​ഗാ​ർ​ഡ് സു​നി​ൽ തു​ട​ങ്ങി​യ​വ​രാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - Violation of law: 50 two-wheelers of students seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.