നിയമലംഘനം: വിദ്യാർഥികളുടെ 50 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsകൊളത്തൂർ: നിയമലംഘനം നടത്തിയ 50ഓളം ഇരുചക്രവാഹനങ്ങൾ കൊളത്തൂർ പൊലീസ് പിടിച്ചെടുത്തു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്.
രൂപമാറ്റം വരുത്തൽ, മതിയായ രേഖകളില്ലാതെ ഓടിക്കൽ, ട്രിപ്പിൾ റൈഡിങ്, ഹെൽമറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. വാഹന ഉടമകൾക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള നിയമ നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശ പ്രകാരം കൊളത്തൂർ പൊലീസ് സബ് ഇൻസ്പെക്ടർ കെ.പി. ചന്ദ്രൻ, എം. ശിവദാസൻ, എസ്.സി.പി.ഒ ബിജു പള്ളിയാലിൽ, ഹരിജിത്ത്, സി.പി.ഒമാരായ മുഹമ്മദ് റാഫി, അഭിജിത്ത്, ഉനൈസ്, ഹോം ഗാർഡ് സുനിൽ തുടങ്ങിയവരാണ് വാഹന പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.