കൊച്ചി: മെഡിക്കല്‍ സംരംഭത്തിൽ നിക്ഷേപിക്കാനെന്ന വ്യാജേന ഡോക്ടറിൽനിന്ന് അരേക്കാടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റുവൈസ്(31), കണ്ണൂര്‍ പാറാൽ സ്വദേശി ഇല്യാസ്(30), കണ്ണൂര്‍ കോട്ടാരി സ്വദേശി അസീല്‍ (28), കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സനൂപ് അലിയാര് (30), ഫാസില്‍(29) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്.
കലൂർ ദേശാഭിമാനി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറിൽനിന്നാണ് ഇവർ 52 ലക്ഷം തട്ടിയത്. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ സംരംഭത്തിൽ പ്രമുഖ വ്യവസായി 750 കോടി നിക്ഷേപിക്കുകയാണെന്ന് അറിയിച്ചാണ് ഇവർ ഡോക്ടറെ സമീപിച്ചത്. സംരംഭത്തിലേക്ക് രോഗികളുടെ വിവരങ്ങള്‍ അടങ്ങിയ പ്രത്യേക സോഫ്റ്റ്വെയര് ഉണ്ടെന്നും അതിന് 10 കോടി വിലവരുമെന്നും പ്രതികള്‍ ഡോക്ടറെ അറിയിച്ചു. 9.48 കോടി നിക്ഷേപിച്ചതിെൻറ വ്യാജരേഖകള്‍ കാണിച്ചാണ് ഇവർ ഡോക്ടറെ വിശ്വസിപ്പിച്ചത്. ബാക്കി 52 ലക്ഷം നല്കുകയാണെങ്കില് 750 കോടിയുടെ പുതിയ സംരംഭത്തിെൻറ 10 ശതമാനം ഓഹരി നല്‍കാമെന്നാണ് ഡോക്ടര്‍ക്ക് നല്കിയ വാഗ്ദാനം.
പണം നല്‍കിയശേഷം പ്രതികളെക്കുറിച്ച വിവരമൊന്നും ലഭിക്കാതായതിനെത്തുടര്‍ന്ന് ഡോക്ടർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പണം സ്വീകരിക്കാൻ വന്ന സമയത്ത് ഉപയോഗിച്ച കാറിെൻറ നമ്പര്‍ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് കണ്ടെത്തിയാണ് പ്രതികളെ പിന്തുടർന്നത്. ഈ കാറിെൻറ ഉടമയെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തു. സുഹൃത്തായ റുവൈസിന് കുറച്ചുനാളുകളായി കാര്‍ ഉപയോഗിക്കാന്‍ നല്കിയിരുെന്നന്ന് ഉടമ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റുവൈസിനെ ഇടപ്പള്ളിയിെല ഹോട്ടലില്‍നിന്ന് അറസ്റ്റ് ചെയ്തു. പിന്നാലെ മറ്റ് പ്രതികളും പിടിയിലായി. പ്രതികള്‍ രണ്ടുവര്‍ഷത്തോളമായി ഇടപ്പള്ളിയിലെ ഹോട്ടലില്‍ താമസിച്ചുവരുകയായിരുന്നു. സമാന തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.ഇന്‍സ്പെക്ടര്‍ സിബി ടോം, എസ്.ഐ അജയകുമാര്‍, സി.പി.ഒമാരായ വിനീത്, അജിലേഷ്, മിഥുന് രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.