വേങ്ങര: ബുധനാഴ്ച പുലർച്ചെ വേങ്ങര ചുള്ളിപ്പറമ്പ് കുറുവിൽക്കുണ്ടിൽ മുഖം മൂടി ആക്രമണം. മുറ്റമടിക്കുകയായിരുന്ന കുറുകപുരക്കൽ പങ്കജവല്ലി എന്ന അമ്മുവിനെ(61) മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേർ ചേർന്ന് മുളകുപൊടി വിതറി കഴുത്തിൽനിന്ന് ആഭരണം പൊട്ടിച്ച് എടുക്കുകയായിരുന്നു.
മുറ്റത്തോട് ചേർന്നുള്ള ഉപയോഗശൂന്യമായ തൊഴുത്തിൽ ഒളിച്ചിരുന്നാണ് മോഷ്ടാക്കൾ കൃത്യത്തിന് മുതിർന്നത്. ആദ്യം മുഖത്തേക്ക് മുളക്പൊടി വിതറുകയും കഴുത്തിൽ പിടിച്ച് ആഭരണം പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിടിവലിയിൽ അമ്മു താഴെ വീണെങ്കിലും ചെയിൻ ബലമായി പിടിച്ചതിനാൽ മോഷ്ടാക്കൾക്ക് പൂർണമായി ആഭരണം കൈക്കലാക്കാൻ കഴിഞ്ഞില്ല. ശബ് ദംവെച്ചതിനെ തുടർന്ന് അകത്തുനിന്ന് മരുമകൾ വിജീഷ ഓടി വന്നു. ഇതുകണ്ട് രണ്ടു പേരടങ്ങിയ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
ഇരുവരും തോർത്ത് ഉപയോഗിച്ച് മുഖം മറക്കുകയും മറ്റൊരു തോർത്തിൽ മുളകുപൊടി വിതറി അമ്മുവിനെ മണപ്പിക്കാനും ശ്രമം നടത്തിയിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മോഷ്ടാക്കൾ എത്തിയതെന്ന് കരുതുന്ന ഡ്യൂക്ക് മോട്ടോർ ബൈക്ക് തൊട്ടടുത്ത വീട്ടുപറമ്പിൽ നിർത്തിയിട്ടതായി കെണ്ടത്തി. ഇതിെൻറ പിൻഭാഗത്തെ നമ്പർ പ്ലേറ്റ് പൂർണമായി നീക്കം ചെയ്ത നിലയിലും മുന്നിലെ നമ്പർ പ്ലേറ്റ് തോർത്ത് കീറി പൊതിഞ്ഞ് മറച്ച നിലയിലുമായിരുന്നു.
തോർത്തിെൻറ പകുതി ഭാഗവും മുളകുപൊടിയും മാല പൊട്ടിച്ച വീട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കെണ്ടത്തി. പുതിയതെന്ന് കരുതുന്ന ബൈക്കിെൻറ ടാങ്കിൽ കടലാസ് ഒട്ടിച്ച് മറച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. വേങ്ങര സ്റ്റേഷൻ ഓഫിസർ സി.ഐ പി.കെ. ഹനീഫ, എസ്.ഐമാരായ എം.പി. അബൂബക്കർ, ഉണ്ണികൃഷ്ണൻ, ഡോഗ് സ്കോഡിലെ ഒ. സുമേഷ്, ജെ. രാഹുൽ, വിരലടയാള, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
അതിനിടെ, ഊരകം മമ്പീതിയിലെ വള്ളിക്കാടൻ സൈനുദ്ദീെൻറ അടച്ചിട്ട ഇരുനില വീട്ടിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. ഇവിടെനിന്ന് 50 പവനോളം സ്വർണാഭരണവും 1.40 ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. വീട്ടുകാർ വീടടച്ച് കാരത്തോടിലെ ബന്ധുവീട്ടിൽ പോയതായിരുന്നു. തിരിച്ചെത്തിയ സമയത്ത് മുൻവശത്തെ വാതിലിെൻറ പൂട്ട് തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് വേങ്ങര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.