കൊച്ചി: ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ ഭാര്യയും മകളും അറസ്റ്റിലായി. കടവന്ത്രയിൽ താമസിക്കുന്ന സെൽവിയും മകളുമാണ് അറസ്റ്റിലായത്. മദ്യപാനിയായ ഭർത്താവിന്‍റെ ഉപദ്രവം സഹിക്കാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സെൽവി പൊലീസിനോട് പറഞ്ഞു.
ദിണ്ടിഗൽ സ്വദേശിയായ ശങ്കറിനെ രണ്ടു ദിവസം മുമ്പ് വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭാര്യയും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശങ്കർ മരിച്ചിരുന്നു.
എന്നാൽ, മൃതദേഹത്തിൽ കഴുത്തിൽ ഉണ്ടായിരുന്ന പാടുകൾ കണ്ട് ഡോക്ടർക്ക് സംശയം തോന്നുകയും പോസ്റ്റുമോർട്ടം നടത്തുകയുമായിരുന്നു. തുടർന്ന് ഭാര്യ സെൽവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.