കുടുംബ പ്രശ്നം: ഭർത്താവിനെ കൊല്ലുന്നയാൾക്ക് 50,000 രൂപ പ്രതിഫലം നൽകാമെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ്, പൊലീസ് കേസെടുത്തു

ലഖ്‌നൗ: ആഗ്രയിലെ ബാഹ് ജില്ലയിൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് ഭർത്താവിനെ കൊല്ലുന്നയാൾക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് ഭാര്യ രംഗത്തെത്തി. ഭര്‍ത്താവിനെ കൊല്ലുന്നയാള്‍ക്ക് 50,000 രൂപ പ്രതിഫലം നൽകാമെന്ന് വാട്‌സാപ്പ് സ്റ്റാറ്റസിടുകയായിരുന്നു. ഇതോടെ, യുവതിക്കെതിരേ പൊലീസ് കേസെടുത്തു. ഭര്‍ത്താവി​​െൻറ പരാതിയിലാണ് ഉത്തര്‍പ്രദേശിലെ ബാഹ് പൊലീസ് യുവതിക്കെതിരേ കേസെടുത്തത്. ഇതിനിടെ, ഭാര്യയുടെ ആണ്‍സുഹൃത്ത് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് ആരോപിച്ചിരിക്കുകയാണ്.

ബാഹ് സ്വദേശിയാണ് ഭാര്യയുടെ വാട്‌സാപ്പ് സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2022 ജൂലൈയിലാണ് യുവാവും മധ്യപ്രദേശിലെ ബിന്ദ് സ്വദേശിയായ യുവതിയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ദമ്പതിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കവും രൂക്ഷമായി. ഇതോടെ അഞ്ചുമാസത്തിന് ശേഷം ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. ജീവനാംശം തേടി ഭര്‍ത്താവിനെതിരേ കേസും ഫയല്‍ചെയ്തു. ഇതിനുപിന്നാലെയാണ് തന്നെ കൊല്ലുന്നയാള്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് സ്റ്റാറ്റസിട്ടതെന്നാണ് ഭര്‍ത്താവി​െൻറ ആക്ഷേപം. ഇതിനുപുറമെ, മൂന്നുമാസം മുന്‍പ് ഭാര്യയുടെ രക്ഷിതാക്കൾ വധഭീഷണി മുഴക്കിയതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്.

വീടിനടുത്ത് വാടകക്ക് താമസിക്കുന്ന യുവാവുമായി ഭാര്യക്ക് രഹസ്യബന്ധമുണ്ടെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. ഈ ബന്ധത്തെച്ചൊല്ലിയാണ് വിവാഹശേഷം തര്‍ക്കങ്ങള്‍ ആരംഭിച്ചതെന്നാണ് പറയുന്നത്. യുവാവിന്റെ പരാതിയില്‍ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ബാഹ് പൊലീസ് അറിയിച്ചു. 2019-ൽ ഗുരുഗ്രാമിൽ സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഭർത്താവി​െൻറ കൊലയാളികൾക്ക് ഭാര്യ 16 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആക്ഷേപം.

Tags:    
News Summary - Wife Announces Reward Of ₹ 50,000 On WhatsApp Status To Kill Her Husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.