ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ജനുവരി 13ന്, മദ്യം നൽകി അബോധാവസ്ഥയിലാക്കിയശേഷം പീഡിപ്പിച്ചെന്ന പരാതിയുമായി 21കാരി

മുംബൈ: ഇക്കഴിഞ്ഞ ജനുവരി 13ന് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് മദ്യം നൽകി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരി. യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത മുംബൈ വോർലി പൊലീസ് അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമത്തിലൂടെ സുഹൃത്തുക്കളായതാണ് ഇരുവരും. താൻ അനുഭവിച്ച ദുരിത​ത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് വെളിപ്പെടുത്തിയത്.

ഇൻസ്റ്റഗ്രാം വഴി സുഹൃത്ത‌ായ ഹീതിക് ഷായെ ജനുവരി 13നാണ് നേരിട്ട് കാണുന്നതെന്ന് യുവതി പറയുന്നു. രാത്രിയിൽ പാർട്ടിക്കായി ഇരുവരും ഒന്നിച്ചുപുറത്തുപോയി. കൂടുതൽ മദ്യപിക്കാൻ ഹീതിക് ഷാ തന്നെ നിർബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പറയുന്നു. ഇതിനിടെ, തനിക്കു ലഹരിമരുന്നു നൽകിയതായുളള സംശയവും യുവതി പ്രകടിപ്പിച്ചു.

ബോധം വരുമ്പോൾ യുവാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനിൽക്കാൻ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് അടിച്ചെന്നും സുഹൃത്തുക്കളുടെ മുൻപിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഹീതിക് ഷായുടെ സുഹൃത്തിന്റെ വീട്ടിൽവെച്ചാണീ ക്രൂരത.

സഹായത്തിനായി ആരെയെങ്കിലും വിളിക്കുന്നതിനു മുൻപു തന്നെ വീട്ടിൽനിന്നു പുറത്താക്കി. പിറ്റേദിവസം രാവിലെ ഹീതിക് വിളിച്ച് ക്ഷമാപണം നടത്തി. ചെയ്തത് എന്താണെന്ന് അറിയാവുന്ന ഹീതിക് ഒളിവിൽ പോയി. പരാതി നൽകിയിട്ടു 12 ദിവസം കഴിഞ്ഞു. ഇതുവരെയും ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇതിനി​ടെ, മുൻകൂർ ജാമ്യത്തിന് യുവാവ് അപേക്ഷ നൽകിയതായി അറിയിച്ചു.

Tags:    
News Summary - 'Woke up to him raping me': Mumbai woman 'roofied' by Instagram friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.