വിവാഹ തട്ടിപ്പ്: യുവാക്കളിൽ നിന്ന് തട്ടിയെടുത്തത് 1.25 കോടി രൂപ; യുവതി അറസ്റ്റിൽ

ന്യൂഡല്‍ഹി: വിവാഹം കഴിച്ച് ഒത്തുതീർപ്പിന്റെ പേരിൽ യുവാക്കളിൽ നിന്ന് ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്ന നിക്കി ആണ് പിടിയിലായത്.

2013ലാണ് സീമ ആദ്യമായി വിവാഹം കഴിക്കുന്നത്. ഒരു ബിസിനസുകാരനെയായിരുന്നു സീമ വിവാഹം ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം സീമ ബിസിനസുകാരനെതിരെയും അയാളുടെ കുടുംബത്തിനെതിരെയും കേസ് കൊടുത്തു. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാനായി 75 ലക്ഷം രൂപ കൈപ്പറ്റി.

പിന്നീട് വിവാഹം ചെയ്തത് ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയർ എന്‍ജിനീയറെയായിരുന്നു. 2017ലായിരുന്നു വിവാഹം. ആ യുവാവുമായി വേര്‍പിരിഞ്ഞപ്പോൾ സെറ്റില്‍മെന്റിനായി 10 ലക്ഷം രൂപ കൈപ്പറ്റി.

ജയ്പൂര്‍ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെയാണ് 2023 ല്‍ മൂന്നാമതായി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം 36 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങളും പണവുമായി സീമ ഒളിച്ചോടി. തുടർന്ന് യുവാവിന്റെ കുടുംബം നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

യുവതിയെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് മുന്‍കാല തട്ടിപ്പുകള്‍ പുറത്തുവന്നത്. സീമ തന്റെ ഇരകളെ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് കണ്ടെത്തിയിരുന്നത്. സാധാരണയായി വിവാഹമോചിതരായ അല്ലെങ്കില്‍ ഭാര്യ നഷ്ടപ്പെട്ട പുരുഷന്മാരെയാണ് അവര്‍ ലക്ഷ്യമിട്ടിരുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിലൂടെ 1.25 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

Tags:    
News Summary - woman-arrested-for-duping-rich-men-of-rs-125-crore-after-marrying-them-over-a-decade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.