അമ്മയുടെ കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടിയ 21കാരി അറസ്റ്റിൽ

പുണെ: മഹാരാഷ്​ട്രയിൽ അമ്മയുടെ കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടിയ 21കാരിയും സുഹൃത്തുക്കളും അറസ്റ്റിൽ. അമ്മക്ക്​ പ്രണയബന്ധമുള്ളതായി മകൾക്ക്​ സംശയം തോന്നിയതിനെ തുടർന്ന്​ വാട്​സആപ്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്തായിരുന്നു തട്ടിപ്പിന്‍റെ തുടക്കം.

വാട്​സ്​ആപിൽനിന്ന്​ അമ്മയുടെ 42കാരനായ കാമുകനെ മകൾ കണ്ടെത്തി. തുടർന്ന്​ ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച്​ 21കാരിയും സുഹൃത്തുക്കളും ചേർന്ന്​ ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തട്ടുന്നതിനായി കൃത്യമായ പ്ലാൻ യുവതിയും സുഹൃത്തുക്കളും ചേർന്ന്​ തയാറാക്കിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തി 15ലക്ഷം രൂപ തട്ടാനായിരുന്നു യുവതി​യുടെ ശ്രമം. ബിസിനസുകാരനായ അദ്ദേഹം ആദ്യം 2.6ലക്ഷം കൈമാറുകയും ചെയ്​തു. തുടർന്ന്​ കൂടുതൽ പണം ആവശ്യപ്പെട്ടതോടെ പുണെ സിറ്റി ​െപാലീസിൽ പരാതി നൽകുകയായിരുന്നു.

വെള്ളിയാഴ്ച ഒരു ലക്ഷം രൂപ പരാതിക്കാരനിൽനിന്ന്​ കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ സുഹൃത്തായ യുവാവ്​ അറസ്റ്റിലാകുകയായിരുന്നു. പിന്നീട്​ 21കാരിയെയും സുഹൃത്തിനെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 

Tags:    
News Summary - Woman blackmails her mothers lover after hacking their WhatsApp chats arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.